Grade One India Online Data collection Software

സ്കൂള്‍, കോളേജ്, മറ്റു സ്ഥാപനങ്ങള്‍, പ്രോഗ്രാമുകള്‍ എന്നിവയ്ക്കാവശ്യമായ ഐഡി കാര്‍ഡുകള്‍ “GID Cards” ലൂടെ

ഡാറ്റ കളക്ഷന്‍, ഫോട്ടോഗ്രാഫി, എഡിറ്റിംഗ്, ഡിസൈനിംഗ്, ഡാറ്റാ എന്‍ട്രി, സ്പെല്ലിംഗ്  കറക്ഷന്‍, റീ എഡിറ്റിംഗ്, പ്രിന്‍റിംഗ്, കാര്‍ഡ് മേക്കിംഗ് അങ്ങനെ വളരെയേറെ സമയം വേണ്ടതും ഒരുപാട് പേര്‍ ദിവസങ്ങളോ ആഴ്ചകളോ എടുത്ത് ചെയ്യേണ്ട ജോലിയാണ് ഐഡി കാർഡ് നിർമ്മാണം.

ടെക്നോളജി അഡ്വാന്‍സ്ഡ് ആയ ഈകാലത്ത് ഏറ്റവും കൃത്യതയാര്‍ന്ന രീതിയില്‍ കുറഞ്ഞസമയത്തിനുള്ളില്‍ കാര്‍ഡുകള്‍ ചെയ്തെടുക്കാന്‍ ഇപ്പോള്‍ മാര്‍ഗ്ഗങ്ങളുണ്ട്. ഞങ്ങള്‍ അതിനായി പ്രത്യേകം സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിക്കുകയും ഐഡി കാര്‍ഡുമായി ബന്ധപ്പെട്ട് നഷ്ടപ്പെടുന്ന നമ്മുടെ എല്ലാവരുടെയും വിലപ്പെട്ട സമയം ലാഭിക്കുകയും പരാതികളില്ലാതെ എത്രയും വേഗം കാര്‍ഡ് നിർമ്മിക്കുവാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ പ്രത്യേകതകള്‍

  1. ഓരോ ക്ലാസ്സില്‍ നിന്നും കുട്ടികളുടെ ഡീറ്റെയില്‍സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്മാര്‍ട്ട് ഫോണ വഴി കളക്ട് ചെയ്യുന്നു. ക്ലാസ് ടീച്ചര്‍ക്കോ ടീച്ചര്‍ ചുമതലപ്പെടുത്തുന്ന ക്ലാസ് ലീഡര്‍ക്കോ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും ഡീറ്റെയില്‍സ് കളക്ട് ചെയ്യുവാന്‍ ഒന്നോരണ്ടോ മണിക്കൂര്‍ സമയം മതിയാകും.  ഈ രീതിയില്‍ ഒരു സ്കൂളില്‍ എത്ര ക്ലാസ്സുണ്ടോ അത്രയും ക്ലാസ്സിലെ ഡാറ്റ ഒരേസമയംതന്നെ കളക്ട് ചെയ്യുവാന്‍ കഴിയുന്നു. എഴുതിതരുന്നതിലെപ്പോലെ തെറ്റുകള്‍ ഇങ്ങനെ കളക്ട് ചെയ്യുന്ന ഡാറ്റയില്‍ ഉണ്ടാവുകയില്ല.
  2. ഫോട്ടോഗ്രാഫിക്ക് പ്രത്യേകം സമയം നഷ്ടപ്പെടുന്നില്ല.
  3. പ്രത്യേകം നിര്‍മ്മിച്ച  സോഫ്റ്റ് വെയര്‍ വഴി എല്ലാകാര്‍ഡുകളും ഒറ്റദിവസം കൊണ്ട് ഞങ്ങള്‍ ഡിസൈന്‍ ചെയ്യുന്നു.
  4. ഐഡി കാർഡ് നിർമ്മിക്കുവാന്‍ ആഴ്ചകള്‍ വരെ വന്നിരുന്നിടത്ത് 1 മുതല്‍ 4 ദിവസം കൊണ്ട് എല്ലാവര്‍ക്കുകളും പൂര്‍ത്തീകരിച്ച് ഐഡി കാര്‍ഡ് നല്‍കുവാന്‍ കഴിയുന്നു. വിലപ്പെട്ട സമയം ലാഭിക്കുകയും പരാതികള്‍ ഇല്ലാതെ ഐഡികാര്‍ഡ് വിതരണം വേഗത്തിലാക്കുവാനും കഴിയുന്നു.

നിലവിലുള്ള രീതി

  1. ഓരോ ക്ലാസ്സില്‍ നിന്നും കുട്ടികളുടെ കൈയ്യില്‍ നിന്ന് ഫോട്ടോ ഉള്‍പ്പെടെ അവരുടെ ഡീറ്റെയില്‍സ് പേപ്പറില്‍ എഴുതി വാങ്ങുന്നു.
  2. ദിവസങ്ങളോ ആഴ്ചകളോ എടുത്ത് ഐഡി കാര്‍ഡ് നിര്‍മ്മിക്കുന്ന സ്ഥാപനം ഫോട്ടോ സ്കാന്‍ ചെയ്ത് എഡിറ്റ് ചെയ്ത് കാര്‍ഡ് ഡിസൈന്‍ ചെയ്ത് കിട്ടിയ ഡാറ്റ എന്‍റര്‍ ചെയ്യുന്നു. 
  3. ശേഷം സാംപിള്‍ പ്രിന്‍റ് എടുത്ത് ഓരോ ക്ലാസ് ടീച്ചറുടെയും പക്കല്‍ എത്തിക്കുന്നു.
  4. കുട്ടികള്‍ എഴുതി തന്നതിന്‍റെയും ഡാറ്റ എന്‍ട്രി ചെയ്തതിന്‍റെയുമായ അനേകം തെറ്റുകള്‍ തിരുത്തി ആ പ്രിന്‍റ് തിരികെ നല്‍കുന്നു.
  5. വീണ്ടും കറക്ട് ചെയ്ത് പ്രിന്‍റ് നല്‍കുന്നു.
  6. കറക്ട് ചെയ്ത് ഓകെ ആയ കാര്‍ഡുകള്‍ മൂന്ന് നാല് ദിവസമെടുത്ത് പ്രിന്‍റ് ചെയ്ത് മൂന്നോ നാലോ ദിവസം കൊണ്ട് വിതരണം ചെയ്യുന്നു.
  7. കറക്ഷനുളള കാര്‍‍ഡുകള്‍ പിന്നെയും കുറെ ദിവസമെടുത്ത് തിരുത്തി പ്രിന്‍റ്  ചെയ്തു നല്‍കുന്നു.
  8. ഇത്രയും കാര്യങ്ങള്‍ ചെയ്യുവാന്‍ കുറഞ്ഞത് 3 മുതല്‍ 8 ആഴ്ചവരെ സമയം വേണ്ടിവരുന്നു. എന്നാൽ ഞങ്ങളുടെ Online സോഫ്റ്റ് വെയർ ഉപയോഗിക്കുമ്പോള്‍ 8 ആഴ്ചകള്‍ എന്നത് ദിവസങ്ങളായി ചുരുങ്ങുന്നു. അതുകൊണ്ട് തന്നെ ഓരോ സീസണിലും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാർഡുകള്‍ ചെയ്തു കൊണ്ട് കൂടുതൽ വരുമാനം നേടാന്‍ “GID Cards online സോഫ്റ്റ് വെയർ” നിങ്ങളെ സഹായിക്കുന്നു.

ഇന്ന് തന്നെ “GID Cards online സോഫ്റ്റ് വെയർ” ഉപയോഗിച്ച് തുടങ്ങൂ, വേഗതയേറിയതും എളുപ്പവും സുഗമവുമായ ഐഡി കാർഡ് നിർമ്മാണ പ്രക്രിയ അനുഭവിച്ചറിയൂ!

കൂടുതൽ വിവരങ്ങള്‍ക്ക് 93 88 240 740 എന്ന നമ്പറിൽ ബന്ധപ്പെടുക